ന്യൂഡൽഹി: പരീക്ഷ ക്രമക്കേടില്‍ പ്രതിഷധിച്ച വിദ്യാർഥികള്‍ക്കെതിരെ പോലീസ് കേസെടുക്കുന്നതില്‍ അതൃപ്തിയുമായി സിജെപി. ആസാം, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസെടുത്തതായും സിജെപി വക്താവ് സൗരവ് ദാസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
എൻഡിഎ ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ യാതൊരുവിധ ശിക്ഷാനടപടികളും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ മുൻപ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ നിലവിൽ ചില സംസ്ഥാനങ്ങളിൽ ഈ ഉറപ്പ് പൂർണമായി ലംഘിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് പാർട്ടി ആരോപിച്ചു.
പ്രതിഷേധം പിൻവലിക്കുന്നതിന്റെ ഭാഗമായി നേതാക്കളായ ജെ.പി. നഡ്ഡയും ഡോ. ജിതേന്ദ്ര സിംഗും സിജെപി നേതൃത്വത്തിന് നൽകിയ ഉറപ്പുകൾ എത്രയും വേഗം പാലിക്കണം. വിവിധയിടങ്ങളിൽ തടവിലാക്കപ്പെട്ട വിദ്യാർഥികളെ ഉടനടി വിട്ടയക്കണമെന്നും സിജെപി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.